പൗരത്വ നിയമം; ഇന്ത്യയിൽ പലയിടത്ത് പ്രതിഷേധം, അസമിൽ ഹർത്താൽ

വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. ബംഗാളിലും പ്രതിഷേധം കനക്കുകയാണ്. ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അസാമിൽ കനത്ത പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളത്തിൽ ഇന്ന് യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ‌ വിജയ്‌യും രംഗത്തെത്തിയിട്ടുണ്ട്. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്.

പൗരത്വ നിയമഭേദഗതിക്കെതിരേ കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസിന്റെ എന്‍ജിന് മുകളില്‍ കയറിയായിരുന്നു പ്രതിഷേധം.

protest continue in different parts of India Against CAA

More Stories from this section

family-dental
witywide