പുൾകിറ്റ് ‘ലാബ് ഓൺ വീൽസ്’ കേരളത്തിൽ

കൊച്ചി: സ്റ്റീൽ വ്യവസായത്തിലെ പ്രമുഖ ബ്രാൻഡായ പുൾകിറ്റ് ടി എം ടി പദ്ധതിയായ ‘ലാബ് ഓൺ വീൽസ്’ കേരളത്തിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾ, ബിൽഡർമാർ, ഡീലർമാർ തുടങ്ങിയവർക്ക് ടിഎംടി ബാറുകളുടെ ഗുണമേന്മാ പരിശോധന ഇനി വാതിൽപ്പടിയിൽ ലഭ്യമാകും. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.

ടി എം ടി ബാറുകളുടെ സവിശേഷതകളും ഗുണമേന്മയും കൃത്യമായും വേഗത്തിലും അറിയാൻ കഴിയുന്ന അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് പുൾകിറ്റ് ‘ലാബ് ഓൺ വീൽസ്’. ഉപഭോക്താക്കൾ തെരഞ്ഞെടുത്ത സ്റ്റീൽ ഗുണമേന്മയുള്ളതാണോയെന്ന് പരിശോധിക്കാൻ പരിശോധനാ വാൻ സ്‌ഥലത്തെത്തിച്ചാൽ മാത്രം മതിയാകും. നിർമാണങ്ങളിൽ ഉയർന്ന ഗുണമേന്മയുള്ള ടി എം ടി ബാറുകൾ മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്താനും ഉപഭോക്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനുമായാണ് ഇത്തരമൊരു പരിശോധനാ സൗകര്യം ഏർപ്പെടുത്തിയത്.

പുൾകിറ്റ് ടിഎംടി കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിപണിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ലാബ് ഓൺ വീൽസ് നടപ്പാക്കിയതെന്ന് പുൾകിറ്റ് ടിഎംടി ഡയറക്ടർ ഭരത് ഗാർഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുൾകിറ്റ് 550 ഡി, 550 ഡി സി ആർ എസ് തുടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള ടിഎംടി ബാറുകൾ പുൾകിറ്റ് വിപണിയിലെത്തിച്ചിട്ടുണ്ട്. കരുത്തുറ്റതും കൂടുതൽ ഈട് നിൽക്കുന്നതും വേഗം തുരുമ്പെടുക്കാത്തതുമാണ് പുൾകിറ്റ് ടിഎംടി ബാറുകൾ. പുൾകിറ്റ് 550 ഡി വ്യത്യസ്ത നിർമാണങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പ്രീമിയം ബാറുകളാണ്. തീരപ്രദേശങ്ങൾ ഏറെയുള്ള കേരളത്തിൽ കോൺക്രീറ്റ് നിർമ്മിതകളെ കടൽക്കാറ്റ്, ഹ്യൂമിഡിറ്റി, ഉപ്പ്‌വെള്ളം, ഭൂഗർഭ മണ്ണ്, വാതക ഉദ്‌വമനം തുടങ്ങിയവയിൽ നിന്ന് പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് പുൾകിറ്റ് 550 ഡി സിആർഎസ് ബാറുകൾ. പരിസ്‌ഥിതി സൗഹൃദ ഉത്പ്പന്നങ്ങളായ ഇവയ്ക്ക് രണ്ടിനും ഗ്രീൻപ്രോ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ആന്ധ്രയിലെ കാളഹസ്തിയിലെ പുതിയ ഫാക്ടറിയിലാണ് പുൾകിറ്റ് ഉത്പാദന കേന്ദ്രം പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയിലുടനീളം ശൃംഖല വർധിപ്പിക്കാനാണ് പുൾകിറ്റ് ലക്ഷ്യമിടുന്നത്. 8115612345 എന്ന നമ്പറിലും പുൾകിറ്റ് ഡീലർ ഷോപ്പുകളിലും ലാബ് ഓൺ വീൽസ് സേവനം ലഭ്യമാകും.

ഡിജിഎം (ഓപ്പറേഷൻസ്) ദീപ ജി മേനോൻ, എജിഎം (മാർക്കറ്റിങ്) റൂബൻ ചെറി മാമൻ, മാർക്കറ്റിങ് ഡയറക്ടർ രാഹുൽ ജെയിൻ, പബ്ലിക് റിലേഷൻസ് മാനേജർ രാധാകൃഷ്ണൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ക്യാപ്‌ഷൻ:പുൾകിറ്റ് ലാബ് ഓൺ വീൽസ് പുൾകിറ്റ് ടിഎംടി ഡയറക്ടർ ഭരത് ഗാർഗ് കൊച്ചിയിൽ അവതരിപ്പിക്കുന്നു. റൂബൻ ചെറി മാമൻ, രാധാകൃഷ്ണൻ നായർ, ദീപ ജി മേനോൻ, രാഹുൽ ജെയിൻ എന്നിവർ സമീപം.

More Stories from this section

family-dental
witywide