തിരുവനന്തപുരം: കേരളത്തില്‍ പകല്‍ താപനില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പകല്‍ താപനില വലിയ തോതില്‍ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഏറ്റവും ചൂട് കൂടിയ സംസ്ഥാനമെന്ന റെക്കോര്‍ഡ് കേരളത്തിന്.
ഇന്നലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. 36.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ പുനലൂരില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 8 ദിവസത്തില്‍ 7 ദിവസവും പുനലൂരിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.
കേരളത്തില്‍ നിലവില്‍ പകല്‍ ചൂട് കൂടി വരുന്നതായാണ് താപനില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിലും ഇത് തുടരാനാണ് സാധ്യത. കോഴിക്കോട് : 35.9, കോട്ടയം : 35.5, ആലപ്പുഴ : 35.4, നെടുമ്പാശേരി: 35.4, തിരുവനന്തപുരം: 34.9, കണ്ണൂര്‍: 34.8, തൃശൂര്‍: 34.7, പാലക്കാട് : 33.5 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തായ ഉയര്‍ന്ന താപനില.