അപ്രതീക്ഷിതം, ​ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് പഞ്ചാബ്, ശശാങ്ക് ഹീറോ

അഹമ്മദാബാദ്: ​ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് സൂപ്പർ കിങ്സിന് അപ്രതീക്ഷിത ജയം. ശശാങ്ക് സിംഗ്- അഷുതോഷ് ശർമ്മ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. 200 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് വെറും ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു കയറി. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ 61* റണ്‍സുമായി ശശാങ്ക് സിംഗാണ് പഞ്ചാബിന്‍റെ വിജയശില്‍പി. എട്ടാമനായിറങ്ങിയ ഇംപാക്ട് പ്ലെയർ അഷുതേഷ് ശർമ്മ 17 പന്തില്‍ 31 നേടിയതും നിർണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയായിരുന്നു. ശുഭ്മാന്‍ ഗിൽ (48 പന്തില്‍ 89), രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗുമാണ് (8 പന്തില്‍ 23) ഗുജറാത്ത് ടൈറ്റന്‍സിന് കരുത്തായത്. വൃദ്ധിമാന്‍ സാഹ (13 പന്തില്‍ 11), കെയ്ന്‍ വില്യംസണ്‍ (22 പന്തില്‍ 26), സായ് സുദർശന്‍ (19 പന്തില്‍ 33), വിജയ് ശങ്കർ (10 പന്തില്‍ 8) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ.

മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖർ ധവാനെ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഉമേഷ് യാദവ് ബൌള്‍ഡാക്കിയത് പഞ്ചാബ് കിംഗ്സിന് തിരിച്ചടിയായി. ധവാന്‍ രണ്ട് പന്തില്‍ 1 റണ്‍സേ നേടിയുള്ളൂ. ഇതിന് ശേഷം ജോണി ബെയ്ർസ്റ്റോയും (13 പന്തില്‍ 22), പ്രഭ്സിമ്രാന്‍ സിംഗും (24 പന്തില്‍ 35) ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും നൂർ അഹമ്മദ് പറഞ്ഞയച്ചു. സാം കറന്‍ 8 പന്തില്‍ 5 റണ്‍സുമായി അസ്മത്തുള്ള ഒമർസായ്ക്ക് മുന്നില്‍ കൂടാരം കയറി.

Punjab kings beat Gujarat titans in IPL match

More Stories from this section

family-dental
witywide