റഷ്യയല്ല, ആണവായുധം ഉപയോഗിച്ചത് അമേരിക്ക; രാജ്യത്തിന് ഭീഷണിയുണ്ടെങ്കില്‍ റഷ്യയും ഉപയോഗിക്കും: പുടിന്‍

ന്യൂഡല്‍ഹി : റഷ്യയുടെ പരമാധികാരത്തിനോ പ്രാദേശിക അഖണ്ഡതയ്ക്കോ ഭീഷണിയുണ്ടെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും, ആണവായുധമുള്‍പ്പെടെ ഉപയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. അതേസമയം, ആണവായുധം പ്രയോഗിച്ചെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നുവെങ്കിലും ഇത് തെറ്റാണെന്ന് പറഞ്ഞ പുടിന്‍, രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനെതിരെ ആണവായുധം പ്രയോഗിച്ചത് അമേരിക്കയാണെന്നും ചൂണ്ടിക്കാട്ടി.

നിരവധി ഭീഷണികള്‍ക്ക് മറുപടിയായി ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യയുടെ ആണവ സിദ്ധാന്തം അനുവദിക്കുന്നുണ്ടെന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പുടിന്‍ പറഞ്ഞു.

ചില കാരണങ്ങളാല്‍, റഷ്യ ഒരിക്കലും ഇത് ഉപയോഗിക്കില്ലെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിശ്വസിക്കുന്നുവെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. റഷ്യയുടെ ന്യൂക്ലിയര്‍ സിദ്ധാന്തമനുസരിച്ച്, ആരുടെയെങ്കിലും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും ഭീഷണിയാണെങ്കില്‍, നമുക്ക് എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ കഴിയുമെന്നും ഇത് നിസ്സാരമായി എടുക്കരുതെന്നും റഷ്യ പറയുന്നു.