ഉത്തര കൊറിയയും റഷ്യയും തന്ത്രപ്രധാനമായ സമഗ്ര സഖ്യത്തിൽ ഒപ്പു വച്ചിരിക്കുകയാണ്. 24 വർഷങ്ങൾക്ക് ശേഷമാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിക്കുന്നത്. ആക്രമിക്കപ്പെട്ടാൽ പരസ്പരം നിരുപാധികം സൈനികമായി പിന്തുണയ്ക്കും എന്നു പറയുന്ന പ്രതിരോധ കരാറിലാണ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡൻ്റ് പുടിനും ഒപ്പുവച്ചത്. ലോകത്തിനാകെ വിനാശകരമായി ഈ കരാറിനെ വിലയിരുത്തപ്പെടുന്നു.
എന്തായാലും ഉത്തരകൊറിയിലെത്തിയ പുടിനും കിമ്മും ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സംസാര വിഷയം. പുടിൻ കിമ്മിന് സമ്മാനമായി നൽകിയ റഷ്യൻ നിർമിത ഓറസ് ലിമോസിൻ കാറിൽ ഇരുവരും പ്യോങ്യാങ് തെരുവിലൂടെ ഡ്രൈവ് ചെയ്തു നീങ്ങുന്ന ഫോട്ടോകൾ ഉത്തരകൊറിയൻ ന്യൂസ് ഏജൻസി കെസിഎൻഎ പുറത്തു വിട്ടിട്ടുണ്ട്. ഇരുവരും മാറി മാറി കാർ ഡ്രൈവ് ചെയ്തു. പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും ഇരുവരും ആസ്വദിച്ചായിരുന്നു യാത്ര.മാരകമായ ഈ കൂട്ടുകെട്ടിൽ പാശ്ചാത്യ രാജ്യങ്ങൾക്കെല്ലാം ആശങ്കയുണ്ട്.
🇷🇺 🇰🇵 President Vladimir Putin driving North Korea's Kim Jong Un in a brand new Aurus Russian luxury car. pic.twitter.com/N4ceb2ZWvV
— BRICS News (@BRICSinfo) June 20, 2024
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയും ആണവ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയും പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിലാണ് ഇരു കൂട്ടരുടേയും ഈ സഖ്യം.
ലിമോസിൻ കാർ കൂടാതെ ഒരു ടീ സെറ്റും പുടിൻ കിമ്മിന് സമ്മാനമായി നൽകിയിട്ടുണ്ട്. പകരം കിം നൽകിയതാകട്ടെ കൊറിയയിലെ പങ്സാൻ വേട്ടപട്ടികളുടെ ഒരു ജോഡിയെ.. ശീതയുദ്ധത്തിനു ശേഷം ലോകത്തിലാകെ അപകടകരമായ സഖ്യമായാണ് യുഎസ് അടക്കമുള്ള രാജ്യങ്ങളെ ഈ കൂട്ടുകെട്ടിനെ വിലയിരുത്തുന്നത്.
Putin And Kim found Laughing while Driving A car in North Korea