നവൽനി കൊല്ലപ്പെട്ടത് നെഞ്ചിനേറ്റ ശക്തമായ ഒരൊറ്റ ഇടിയിൽ: റിപ്പോർട്ട്

ന്യൂഡൽഹി: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയെ കൊലപ്പെടുത്തിയത് ഒറ്റയിടിക്കെന്ന് റിപ്പോർട്ട്. നെഞ്ചിനേറ്റ ശക്തമായ ഇടിയാകാം മരണത്തിന് കാരണമായത്. 30 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നതിനിടെയാണ് നവാൽനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ റഷ്യൻ ഉദ്യോഗസ്ഥർ ഇതുവരെ വിട്ടുനൽകിയിട്ടില്ല.

“ഇത് കെജിബിയുടെ പ്രത്യേക സേനാ വിഭാഗങ്ങളുടെ ഒരു പഴയ രീതിയാണ്,” മനുഷ്യാവകാശ ഗ്രൂപ്പായ Gulagu.net സ്ഥാപകൻ വ്‌ളാഡിമിർ ഒസെച്കിൻ, പീനൽ കോളനിയിലെ ഒരു വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ലണ്ടനോട് പറഞ്ഞു.

“ശരീരത്തിൻ്റെ മധ്യഭാഗത്ത് ഹൃദയത്തിൽ ശക്തമായ ഒറ്റ ഇടി ഇടിച്ച് ഒരു മനുഷ്യനെ കൊല്ലാൻ അവർ തങ്ങളുടെ പ്രവർത്തകരെ പരിശീലിപ്പിച്ചു. ഇത് കെജിബിയുടെ മുഖമുദ്രയായിരുന്നു,” ഒസെച്കിൻ പറഞ്ഞു.

ആർക്ടിക് ജയിലില്‍ വെച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പുടിന്‍ വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവല്‍നി കൊല്ലപ്പെട്ടത്. മൃതദേഹം കാണാനില്ലെന്നും മോര്‍ച്ചറിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. നവൽനിയുടെ ശരീരത്തിൽ മുറിവുകളും പാടുകളുമുണ്ടന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide