കൂടുതൽ ഭൂമി വിട്ടു തന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പുടിൻ; ആ മോഹം കയ്യിൽ വച്ചോളാൻ യുക്രെയ്ൻ

മോസ്കോ: തങ്ങൾക്ക് അവകാശപ്പെട്ട നാല് പ്രദേശങ്ങളും വിട്ടുനൽകുകയും നാറ്റോയിൽ ചേരാനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്താൽ മാത്രമേ റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. എന്നാൽ പുടിന്റെ ആവശ്യം വഞ്ചനാപരവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുകമാണെന്ന് യുക്രെയ്ൻ തിരിച്ചടിച്ചു.

റഷ്യയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലാത്ത, സ്വിറ്റ്‌സർലൻഡിലെ ഒരു സമാധാന സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെയാണ് പുടിൻ ഈ വിചിത്രമായ ആവശ്യങ്ങൾ മുന്നോട്ടു വച്ചത്. രണ്ടുവർഷം മുമ്പ് ആരംഭിച്ച യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കണമെങ്കിൽ ഇപ്പറഞ്ഞ വ്യവസ്ഥകൾ അംഗീകരിക്കണമെന്നാണ് പുടിന്റെ പക്ഷം.

കിഴക്കൻ-തെക്കൻ യുക്രെയ്‌നിലെ നാല് അധിനിവേശ പ്രദേശങ്ങൾ വിട്ടുനൽകുന്നതോടൊപ്പം, യുക്രെയ്ൻ സൈനികവൽക്കരിക്കപ്പെടണമെന്നും പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരായ ഉപരോധം പിൻവലിക്കണമെന്നും പുടിൻ പറഞ്ഞു.

ഈ വ്യവസ്ഥകൾ പുടിൻ മുമ്പ് സൂചിപ്പിച്ചതിനേക്കാൾ വലുതാണെങ്കിലും, റഷ്യയുടെ യഥാർത്ഥ യുദ്ധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പരാജയത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ കീവിനെയും ആഴ്ചകൾക്കുള്ളിൽ യുക്രെയ്നിനെയും പിടിച്ചെടുക്കാൻ കഴിയുമെന്ന് റഷ്യ വിശ്വസിച്ചിരുന്നു. ഒരു ദശാബ്ദത്തിനുമുമ്പ് പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപ് ഉൾപ്പെടെ യുക്രേനിയൻ പ്രദേശത്തിൻ്റെ അഞ്ചിലൊന്ന് ഇതിനോടകം റഷ്യ കൈവശപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide