ഉത്തരകൊറിയയുടെ കിം ജോങ് ഉന്നിന് റഷ്യന്‍ നിര്‍മ്മിത കാര്‍ സമ്മാനിച്ച് പുടിന്‍

മോസ്‌കോ: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യന്‍ നിര്‍മ്മിത കാര്‍ സമ്മാനിച്ചതായി റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന്റെ വ്യക്തിപരമായ ആവശ്യത്തിനായി കാര്‍ നല്‍കിയതെന്നാണ് വിവരം.

സെപ്റ്റംബറില്‍ കിമ്മും പുടിനും കണ്ടുമുട്ടിയതിനുശേഷം ഇരു രാജ്യങ്ങളും അടുത്ത ബന്ധം സ്ഥാപിക്കുകയും എല്ലാ മേഖലകളിലും കൈമാറ്റം പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

റഷ്യന്‍ നിര്‍മ്മിത കാര്‍ ഫെബ്രുവരി 18 ന് കിമ്മിന്റെ ഉന്നത സഹായികള്‍ക്ക് റഷ്യ എത്തിച്ചുകൊടുത്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറിനെക്കുറിച്ചോ റഷ്യയില്‍ നിന്ന് എങ്ങനെ കയറ്റി അയച്ചുവെന്നോ വ്യക്തമല്ല. വാഹനപ്രേമിയെന്ന് പരക്കെ അറിയപ്പെടുന്ന കിമ്മിന് ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide