മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ, റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്, സന്ദർശനം അടുത്ത വർഷമാദ്യം?

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്. അടുത്ത വർഷം ആകും സന്ദർശനം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചതായി പുടിന്റെ സഹായി യൂറി ഉഷക്കോവ് പറഞ്ഞു.

റഷ്യയിലെ ഇന്ത്യൻ എംബസിയാണ് പുടിന്റെ സന്ദർശന വിവരം പങ്കുവച്ചത്. അടുത്ത മാസം തന്നെ തിയതി സംബന്ധിച്ച വിവരങ്ങൾ എംബസി പുറത്തുവിടും. അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും തമ്മിൽ വർഷത്തിൽ ഒരിക്കൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണ ആയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത വർഷം പുടിൻ ഇന്ത്യയിൽ എത്തുന്നത്. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും വിവിധ ഉഭയക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും.

ഇരു രാജ്യങ്ങളുടെയും പുരോഗതിയും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായുള്ള കരാറുകളിലും ഏർപ്പെടും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പുടിനെ പ്രധാനമന്ത്രി ക്ഷണിച്ചത് എന്നും എംബസി വിശദമാക്കി.

Putin to visit India next Year

More Stories from this section

family-dental
witywide