സുപ്രീം കോടതിയിൽ പിവി അൻവറിന്‍റെ ഹർജി, ‘വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ അനുവദിക്കണം’

ദില്ലി: വന്യജീവികളുടെ ആക്രമണം കേരളത്തിൽ വ‌ർധിക്കുന്നതിൽ നടപടി ആവശ്യപ്പെട്ട് നിലമ്പൂർ എം എൽ എ പി വി അൻവർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിവിധ ലോകരാജ്യങ്ങളിലുള്ളതുപോലെ വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാനുള്ള അനുമതി ഇന്ത്യയിലും വേണമെന്നതാണ് അൻവർ ഹർജിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതിനായി വന്യജീവികളുടെ കാര്യത്തിൽ സമഗ്ര നയം തയാറാക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കണമെന്ന് നിലമ്പൂർ എം എൽ എ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയാറാക്കാൻ കേന്ദ്രത്തോടു നിർദേശിക്കണമെന്നും അൻവറിന്‍റെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു നഷ്ടപരിഹാരത്തിനു നാഷനൽ കോർപസ് ഫണ്ട്‌ രൂപീകരിക്കാൻ നിർദേശിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹർജിലുണ്ട്.

PV Anvar files a petition in Supreme Court seeking action on increasing wild animal attacks in Kerala

More Stories from this section

family-dental
witywide