എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് അൻവർ; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; സിപിഎമ്മിൽ അടിമത്തമെന്ന് വിമർശനം

നിലമ്പൂർ: എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. പാർലമെന്ററി പാർട്ടി യോഗത്തിനില്ലെന്നും എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും അൻവർ വ്യക്തമാക്കി. സിപിഎമ്മിൽ അടിമത്തമാണെന്ന് വിമർശനം ഉന്നയിച്ചാണ് അൻവർ ഇടത് ബന്ധം ഉപേക്ഷിച്ചത്.

മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. ഒരു നിമിഷം പോലും ഇനി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അൻവർ വ്യക്തമാക്കി. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചിരിക്കുകയാണ് പി.വി. അൻവർ.

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും പി.വി. അൻവർ കടുത്ത വിമർശനം ഉന്നയിച്ചു. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകുന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍ ആരോപിച്ചു. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്‍റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു എന്നതാണെന്നും മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചു വിലങ്ങിട്ടുവെന്നും പിവി അൻവര്‍ പറഞ്ഞു. അടിസ്ഥാന തൊഴിലാളികളെ പാവങ്ങളെ സഹായിക്കാനാണ് പാർട്ടി. പാർട്ടി പാർട്ടി എന്നു പറഞ്ഞു ഒന്നും മിണ്ടാൻ പ്രവർത്തകരെ സമ്മതിക്കില്ല.

പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേട്. പാർട്ടിയിൽ അടിമത്തമാണ്. ഉദ്യോഗസ്ഥമേധാവിത്വം ആണ് സർക്കാർ സംഭാവന. പി ശശിയെ കുറിച്ച് നല്ല വാക്ക് പറയാൻ പിണറായിക്കേ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണെന്നും ഒരു റിയാസിനു വേണ്ടി മാത്രമല്ല ഈ പാർട്ടിയെന്നും പിവി അൻവര്‍ പറഞ്ഞു. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ള തല്ല പാർട്ടി. മരുമകനു വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണം. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണ്.

More Stories from this section

family-dental
witywide