മലപ്പുറം: മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപറഞ്ഞിട്ടും വെല്ലുവിളിയുമായി വീണ്ടും നിലമ്പൂർ എം എൽ എ ദുരൂഹമായ പ്രഖ്യാപനവുമായി പി വി അന്‍വര്‍ രംഗത്ത്. പരസ്യ പ്രസ്താവന പാടില്ലെന്ന് സി പി എം സെക്രട്ടറിയറ്റ് വിലക്കിയിട്ടുണ്ടെങ്കിലും ഇന്നു വൈകീട്ട് നാലരക്ക് മാധ്യമങ്ങളെ കാണും എന്ന് അൻവർ അറിയിച്ചു.
വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ.. എന്നു പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങളെ കാണുന്ന വിവരം ഫേസ് ബുക്കില്‍ അറിയിച്ചിരിക്കുന്നത്. അന്‍വറിന്റെ എഫ് ബി പോസ്റ്റിനു കീഴെ ഇടത് എം എല്‍ എ എന്ന നിലയിലുള്ള അവസാന വാര്‍ത്താ സമ്മേളനം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും വിലക്കുകൾക്കിടയിൽ അൻവർ എന്താകും പറയുക എന്നത് അറിയാൻ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.