‘അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു’; വീണ്ടും വെടിക്കെട്ടുമായി അൻവർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം.ആർ അജിത് കുമാറിനും എതിരെ വീണ്ടും വിമർശനവുമായി നിലമ്പൂർ എംഎൽഎ പി.വി. അൻവർ. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്നും മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

“എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല. ഇതാണ് ലോകം. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ചു വലിച്ചാലും ആ കെട്ട് വിടാൻ തയ്യാറല്ല. എന്താ കാരണമെന്ന് എനിക്കറിയില്ല. ജനങ്ങൾ പരിശോധിക്കട്ടെ,” പി.വി. അൻവർ പറഞ്ഞു.

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ വൻജനാവലിയാണ് പി.വി. അൻവറിനെ കേൾക്കാൻ തടിച്ചുകൂടിയത്. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പൊതുസമ്മേളനത്തിലും വമ്പൻ ജനാവലി പങ്കെടുത്തിരുന്നു.

More Stories from this section

family-dental
witywide