തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ പരാതി സിപിഎം ചർച്ച ചെയ്യും. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാതി ചര്‍ച്ച ചെയ്യും. എഡിജിപി എം ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിക്കുമെതിരെ പി വി അന്‍വര്‍ നല്‍കിയ പരാതിയിലെ കാര്യങ്ങളും ഗൗരവമായി പരിശോധിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നേരിൽ കണ്ട് അന്‍വര്‍ ഇന്ന് രാവിലെ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്.
സർക്കാറിനെ തകർക്കാൻ നോക്കുന്ന ചില ലോബികൾക്ക് എതിരെയുള്ള വിപ്ലവമാണ് തന്റെ പോരാട്ടമെന്നും ആ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നുമാണ് അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ച കാര്യമാണ് താൻ പറഞ്ഞത്. പാർട്ടിക്കും ദൈവത്തിനും മുന്നിൽ മാത്രമേ താൻ കീഴടങ്ങുകയുള്ളൂ. ഉടൻ നടപടി വേണമെന്ന് വാശി പിടിക്കാനില്ലെന്നും അൻവർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ആണ്പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കും. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. അവര്‍ക്ക് മുന്നിലാണ് പരാതിയുള്ളത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞിരുന്നു.