പാലക്കാട്: രാഷ്ട്രീയ അങ്കത്തട്ടില്‍ തിരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ ശക്തിതെളിയിക്കാന്‍ പി.വി അന്‍വറിന്റെ റോഡ് ഷോ ഇന്ന് പാലക്കാട്. കോട്ട മൈതാനത്ത് നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷനോടെ സമാപിക്കും.
രണ്ടായിരം പേര്‍ പങ്കെടുക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വിലപേശല്‍ നടത്താനാകും അന്‍വറിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.
പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം പക്ഷേ പകരം ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് കോണ്‍ഗ്രസ് തന്റെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിന് പിന്തുണ തരണം എന്നായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന്റെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളിയിരുന്നു. അന്‍വര്‍ അമ്മാതിരി തമാശയൊന്നും പറയേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ്. വി.ഡി. സതീശന്റെ പരിഹാസം. നിലമ്പൂരിനും ഏറനാടിനും പുറത്ത് അന്‍വറിന് ജനപിന്തുണയില്ലെന്ന് കെ. മുരളീധരനും പ്രതികരിച്ചിരുന്നു
പിവി അന്‍വര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്നും പിവി അന്‍വറും തിരിച്ചടിച്ചു. ഈ പശ്ചാത്തലത്തിലൊക്കെ ഏറെ സ്വാധീനിക്കാവുന്ന ഒന്നായി ഇന്നത്തെ റോഡ് ഷോ മാറുമെന്നാണ് അന്‍വര്‍ കരുതുന്നത്.