ഒളിംപിക്‌സില്‍ മെഡൽ പ്രതീക്ഷയുടെ റാക്കറ്റ് വീശി പി വി സിന്ധു, ബാഡ്മിന്റണിൽ സ്വപ്ന തുടക്കം!

പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയമാണ് സിന്ധു സ്വന്തമാക്കിയത്. 21-9, 21-6 എന്നീ സ്‌കോറുകള്‍ക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സിന്ധു ജയിച്ചത്.

സിന്ധുവിൻ്റെ മികച്ച പ്രകടനത്തിനു മുന്നിൽ ഫാത്തിമയ്ക്ക് പൊരുതാൻ ഉള്ള അവസരം പോലും ഉണ്ടായില്ല. കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും ഇന്ത്യക്കായി മെഡല്‍ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തില്‍ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.

More Stories from this section

family-dental
witywide