ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാന്‍ യുഎസ് ആവശ്യപ്പെട്ടിട്ടില്ല; വ്യക്തമാക്കി ഖത്തര്‍

വാഷിംഗ്ടണ്‍: ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാന്‍ യുഎസ് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് തള്ളി ഖത്തര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ബന്ദി കൈമാറ്റത്തിനും വെടിനിര്‍ത്തലിനുമായി മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളിയായിരുന്നു ഖത്തര്‍. എന്നാല്‍ ചര്‍ച്ചകളില്‍ ഇരുവിഭാഗവും ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തറിന്റെ പിന്മാറ്റം. ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും യുഎസിനെയും ബോധ്യപ്പെടുത്തി.

ദോഹയിലെ ഹമാസ് ഓഫിസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും അടച്ചുപൂട്ടുന്നുവെന്നും ഖത്തര്‍ പറഞ്ഞിരുന്നു. യുഎസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതിയും ബന്ദി മോചനവും ഹമാസ് തള്ളിയ സാഹചര്യത്തിലാണ് ദോഹയില്‍ പലസ്തീന്‍ സംഘടനയുടെ സാന്നിധ്യം സ്വീകാര്യമല്ലെന്ന് സഖ്യകക്ഷിയായ ഖത്തറിനെ യുഎസ് അറിയിച്ചത്. എന്നാല്‍ യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നല്ല ഓഫിസ് പൂട്ടാന്‍ നിര്‍ദേശിച്ചതെന്ന് ഖത്തര്‍ വ്യക്തമാക്കി. നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതല്‍ ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ രാഷ്ട്രീയ അഭയം നല്‍കി വരുന്നുണ്ട്.

More Stories from this section

family-dental
witywide