ലണ്ടൻ: ഇസ്രായേലിലുള്ള എല്ലാവരും തീവ്രവാദികളോ തീവ്രവാദികളുടെ മക്കളോ ആണെന്ന് എലിസബത്ത് രാജ്ഞി വിശ്വസിച്ചിരുന്നതായി ഇസ്രായേലി മുൻ പ്രസിഡൻറ് റൂവൻ റിവ്ലിൻ. ലണ്ടനിലെ ചടങ്ങിനിടെയായിരുന്നു പ്രസ്താവന. എലിസബത്ത് രാജ്ഞിയുടെ വിശ്വാസം കാരണം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നുവെന്നും റിവ്ലിൻ വ്യക്തമാക്കി.
ഔദ്യോഗികമായിട്ടല്ലാതെ ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെയും അവർ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ, ചാൾസ് മൂന്നാമൻ വളരെ സൗഹർദം പുലർത്തിയിരുന്നുവെന്നും റിവ്ലിൻ പറഞ്ഞു. ഇസ്രായേലിന്റെ പത്താമത്തെ പ്രസിഡൻറായിരുന്ന റിവ്ലിൻ 2014-2021 കാലയളവിലാണ് അധികാരത്തിലുണ്ടായിരുന്നത്. രാജ്ഞിയായിരുന്ന 70 വർഷത്തിനിടെ 120ഓളം രാജ്യങ്ങളാണ് എലിസബത്ത് രാജ്ഞി സന്ദർശിച്ചത്.
എന്നാൽ, ഇതിനിടെ ഒരിക്കലും ഇസ്രായേൽ സന്ദർശിച്ചിരുന്നില്ല. പിന്നീട് എലിസബത്ത് രാജ്ഞി വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുടെ ഭൂപടം കാണുകയുണ്ടായി. നിരാശാജനകമായ ഭൂപടം എന്നായിരുന്നു ഇതിനോട് രാജ്ഞി പ്രതികരിച്ചത്. 2022ലാണ് എലിസ്ബത്ത് രാജ്ഞി അന്തരിച്ചത്.
Queen Elizabeth believed every israeli citizen as extremist