
ന്യൂയോര്‍ക്ക് : പൂക്കള്‍ വില്‍ക്കുന്നതിനായി കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച 29 വയസുകാരിയായ അമേരിക്കന്‍ യുവതിയുടെ പ്രതിമാസ ശമ്പളം നിങ്ങളെ ഞെട്ടിക്കും. 13 ലക്ഷം രൂപയോളമാണ് (16,000 ഡോളര്‍) യുവതി ഓരോ മാസവും സമ്പാദിക്കുന്നത്.
സിഎന്‍ബിസി മേക്ക് ഇറ്റിന് നല്‍കിയ അഭിമുഖത്തില്‍, സിറാക്കൂസ് യൂണിവേഴ്സിറ്റി ബിരുദധാരിയായ വിയന്ന ഹിന്റ്സെ എന്ന യുവതിയാണ് തന്റെ വിജയഗാഥയെക്കുറിച്ച് പറഞ്ഞത്. ന്യൂയോര്‍ക്ക് സിറ്റിയിലെ പരസ്യവും മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലിയാണ് യുവതി മുമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഈ ജോലി മടുത്ത യുവതി ഒരു മാറ്റം ആഗ്രഹിച്ചാണ് അതുപേക്ഷിച്ചത്.
ചെയ്യുന്ന ജോലി മടുത്ത് വിരസത അനുഭവിച്ച യുവതി ഒരു തെറാപ്പിസ്റ്റുമായി സംസാരിക്കുകയും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വ്യത്യസ്തമായ ഒരു മേഖലയിലേക്ക് തിരിയാന്‍ ആഗ്രഹിച്ചു. തന്റെ സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യാനും ആളുകളുമായി ഇടപഴകാനും ആഗ്രഹിച്ച യുവതി, ഒരു പഴയ പിക്കപ്പ് ട്രക്ക് സ്വന്തമാക്കി. പിന്നീട് മെയിന്‍ സ്ട്രീറ്റ് ഫ്‌ളവര്‍ ട്രക്ക് എന്ന പേരില്‍ സ്വന്തമായി പൂ വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചു. പിന്നീടിത് സ്വപ്‌നമായിരുന്നില്ല, യാഥാര്‍ത്ഥ്യമായിരുന്നു.
അങ്ങനെ, 2023 ഓഗസ്റ്റില്‍ പൂ വില്‍പന ആരംഭിച്ചതുമുതല്‍, തന്റെ ബിസിനസ്സ് ഏകദേശം 44,000 ഡോളര്‍ (ഏകദേശം ? 36 ലക്ഷം) വരുമാനം നേടിയതായി വിയന്ന ഹിന്റ്‌സെ പറയുന്നു. വാലന്റൈന്‍സ് ഡേ, മദേഴ്സ് ഡേ തുടങ്ങിയ അവധി ദിവസങ്ങളില്‍ വില്‍പ്പന കൂടാറുണ്ടെന്നും വിയന്ന പറയുന്നു.
തന്റെ മാതാപിതാക്കളുടെ ആഗ്രമായിരുന്നു പൂ വില്‍പനയെന്നും അതാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നതെന്നും വിയന്ന സന്തോഷം പങ്കിട്ടു. വിയന്നയുടെ പിതാവ്, മുന്‍ അഗ്‌നിശമന സേനാംഗം, ഒരു പിക്കപ്പ് ട്രക്കില്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. അമ്മയ്ക്കാകട്ടെ പൂന്തോട്ടപരിപാലനം ഇഷ്ടമായിരുന്നു. ഇതില്‍ നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് വിയന്ന തന്റെ സ്വപ്‌നത്തിന് നിറവും മണവും നല്‍കിയത്.