‘ബലാത്സംഗമടക്കമുള്ള കേസുകളിൽ അതിജീവിതകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്’: സിദ്ദിഖിന്‍റെ ജാമ്യത്തിൽ പ്രതികരിച്ച് ബിന്ദുവും ശൈലജയും

തിരുവനന്തപുരം: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ദിഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിൽ വിമർശനമുന്നയിച്ച് മന്ത്രി ആർ ബിന്ദുവും മുൻ മന്ത്രി കെ കെ ശൈലജയും രംഗത്ത്. ബലാത്സംഗം പോലുളള കേസുകളിൽ അതിജീവിതക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്നാണ് ഇരുവരും പറഞ്ഞുവച്ചത്. പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഒരു മുൻകൂർ ജാമ്യത്തിലും കാര്യമില്ലെന്നുമാണ് മന്ത്രി ബിന്ദു ചൂണ്ടികാട്ടിയത്. സിദ്ദിഖ് ഒളിവിൽ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാൻ കഴിയാതെ പോയത്. പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജാമ്യം എല്ലാ കാലത്തേക്കും അല്ലാലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ പ്രതികരിച്ചത്. പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ നടൻ സിദ്ദിഖിന് ആശ്വാസമായാണ് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി എട്ട് വര്‍ഷം പരാതി നല്‍കാന്‍ കാലതാമസമുണ്ടയത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു.

More Stories from this section

family-dental
witywide