അബ്ദുൽ റഹീം മോചനം; സമാഹരിച്ചത് 47 കോടിയിലേറെ രൂപ, ദിയാ ധന ചെക്ക് കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറി.

റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവൂരാണ് ഇക്കാര്യം അറിയിച്ചത്. സൗദി ക്രിമിനൽ കോടതി മേധാവിയുടെ പേരിൽ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകർപ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവർണറേറ്റിൽ നൽകുന്നതിനായി സമയം തേടിയിട്ടുണ്ടെന്നും സമയം അനുവദിക്കുമ്പോൾ ചെക്കിന്റെ പകർപ്പ് കൈമാറുമെന്നും ഇവർ അറിയിച്ചു.

അനുരഞ്ജന കരാറിൽ ഒപ്പിട്ടു കഴിഞ്ഞാൽ കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് പണം നൽകുന്നത്.

Raheem blood money to hand over soon

More Stories from this section

family-dental
witywide