‘എക്സിറ്റ് പോളിന്‍റെ മറവിൽ ഓഹരി വിപണിയിൽ വൻ കുംഭകോണം’, മോദിക്കും ഷായ്ക്കുമെതിരെ ആദ്യ വെടിപൊട്ടിച്ച് രാഹുൽ, ‘ജെപിസി അന്വേഷണം വേണം’

സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും മുൻപേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും എതിരെ ഗുരുതര അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ ഓഹരി വിപണിയില്‍ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ വലിയ കുംഭകോണം നടത്തിയതായും ഇതിനായി വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യിച്ചതായും രാഹുല്‍ ആരോപിച്ചു.

സ്റ്റോക്ക് മാർക്കറ്റിൽ ജൂൺ നാലിന് വലിയ മുന്നേറ്റം ഉണ്ടാകാൻ പോകുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും സ്റ്റോക് വാങ്ങിച്ചുകൊള്ളാനും വലിയ മുന്നേറ്റമുണ്ടാകുമെന്നും അമിത്ഷായും പറഞ്ഞു. ജൂൺ 4 ന് ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആളുകളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. ഒരുപാട് ആളുകൾക്ക് പണം നഷ്ടമായി. 30 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്
ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് അഴിമതിയാണ് നടന്നത്. ഇതിനെ കുറിച്ച് ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

”ജൂണ്‍ നാലിന് വിപണിയില്‍ വലിയ മുന്നേറ്റം ഉണ്ടാകാന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ ഇതിന് വലിയ പ്രചാരണം നല്‍കി. എക്‌സിറ്റ് പോളുകള്‍ പുറത്തു വരുന്നതിന്റെ തലേദിവസമായ മേയ് 31-ന് ഓഹരി വിപണിയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിനായി ഇടനില നിന്നത്. പിന്നീട് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന തരത്തില്‍ വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ നല്‍കി. ഇതോടെ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. മേയ് 31-നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ നാലിനുമിടയില്‍ വലിയതോതിലുള്ള നിക്ഷേപങ്ങള്‍ നടന്നു”- രാഹുല്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിപണി കുത്തനെ ഇടിഞ്ഞു.

“പരാജയപ്പെടാൻ പോകുന്നു എന്ന് ബിജെപിക്ക് അറിയാമായിരുന്നു
ഐബി റിപ്പോർട്ട് ബിജെപിക്ക് 220 സീറ്റാണ് നൽകിയത്”
ഇരുവർക്കും ഈ തട്ടിപ്പിൽ നേരിട്ട് ബന്ധം ഉണ്ടെന്ന് രാഹുൽ ആരോപിച്ചു. സ്റ്റോക്ക് മാർക്കറ്റ് മുകളിലേക്കെന്നും ഓഹരികൾ വാങ്ങണമെന്നും ജനങ്ങളോട് എന്തിന് മോദിയും അമിത്ഷായും ആവശ്യപ്പെട്ടെന്ന് രാഹുൽ ചോദിച്ചു. സ്റ്റോക് മാർക്കറ്റ് തകർന്നപ്പോൾ ഏറ്റവും അധികം മൂല്യം നഷ്ടമായത് അദാനിയുടെ ഓഹരികൾക്കായിരുന്നു.

Rahul Gandhi Alleges huge Corruption Against Modi And Amit Shah on Stoke Market Crash on Counting day

More Stories from this section

family-dental
witywide