പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; പാര്‍ലമെന്റിന് പുറത്ത് വമ്പൻ പ്രതിഷേധം, നയിച്ച് രാഹുൽ

ഡൽഹി: പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് പാര്‍ലമെന്റിന് പുറത്ത് വമ്പൻ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്ത്യ മുന്നണിയിലെ എം പിമാരടക്കം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ കേന്ദ്രം അന്വേഷണെ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഇന്ത്യ സഖ്യം ആരോപിക്കുന്നത്. ഡി എം കെ, സി പി എം, സി പി ഐ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എ എ പി എംപിമാരക്കം പ്രതിപക്ഷ നിരയിലെ എംപിമാരെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തുക, ബിജെപിയില്‍ ചേര്‍ന്ന് അഴിമതിക്ക് ലൈസന്‍സെടുക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതും ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതുമടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയാണ്‌ പ്രതിഷേധം.

More Stories from this section

family-dental
witywide