ദില്ലി: ബാല്യകാലത്തെ നനുത്ത ഓർമ്മകൾ ഏവർക്കും വലിയ സന്തോഷമാകും പകർന്നു നൽകുക. ഇന്ന് പാർലമെന്‍റിലും അങ്ങനെയൊരു ഓർമ്മ പങ്കിടൽ നടന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയും തങ്ങളുടെ ബാല്യകാലത്ത് ഹിന്ദി പഠിപ്പിച്ച അധ്യാപകനുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും ഏറെനേരം അധ്യാപകനുമായി വിശേഷങ്ങൾ പങ്കിട്ടു. അധ്യാപകന്‍റെ ആരോഗ്യ സ്ഥിതിയും മറ്റ് കുശലങ്ങളും ഇരുവരും നടത്തി. അധ്യാപകനും രാഹുലിനെയും പ്രിയങ്കയേയും അഭിനന്ദിക്കാൻ മറന്നില്ല. സാറിനൊപ്പം പഴയ ഓർമകൾ പുതുക്കാൻ സാധിച്ചത് വളരെ സന്തോഷകരമായ അനുഭവമാണെന്നാണ് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
https://www.instagram.com/reel/DDMrQP0yowg/?igsh=MTU3M2JrZzVtMTJ5ZA==