വയനാട്ടിലെ ദുരന്ത മുഖത്ത് ആശ്വാസമേകാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉടൻ എത്തുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഇന്നോ നാളെയോ രാഹുൽ വയനാട്ടിലേക്ക് തിരിക്കുമെന്നാണ് കെ സി പറഞ്ഞത്. രാഹുലിനോപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ദുരന്തമറിഞ്ഞയുടനെ രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരടക്കമുള്ളവരോട് സംസാരിച്ചു. വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് വയനാട്ടിൽ എത്തുകയെന്നും കെ സി വേണുഗോപാൽ വിവരിച്ചു.