
ന്യൂഡല്‍ഹി: ‘നമുക്ക് സ്നേഹം കൊണ്ട് സംവദിക്കാം. പൂര്‍ണ്ണമായ അവകാശത്തോടെ നീതി സ്വീകരിക്കാം. ഇന്‍ഡ്യയില്‍ ചേരുക. നീതി യാത്രയുടെ ലക്ഷ്യം ഉറപ്പാണ്, ഉറച്ചതാണ്!’ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍ പര്യടനം നടത്താനിരിക്കെ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് ഫുല്‍ബാരിയിലും വോഖയിലും ജനങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്യും.
രാവിലെ കൊഹിമയിലെ വിശ്വേമയില്‍ നിന്ന് യാത്ര ആരംഭിക്കും. കൊഹിമ വാര്‍ സെമിത്തേരിയില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കും. ഇന്നലെ നാഗ ഹോഹോ സംഘം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.