ഡൽഹി: രാജ്യ തലസ്ഥാനത്തെ ഐ എ എസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. സംഭവം തീർത്തും ദൗര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ പറഞ്ഞു. സുരക്ഷിതവും സൗകര്യ പ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരുകളുടെ ഉത്തരവാദിത്തവുമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഭരണ സംവിധാനത്തിന്റെ കൂട്ട പരാജയമാണ് ഇത് വ്യക്തമാക്കുന്നത് എന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ ഓള്‍ഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഇതേത്തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി ജെന്‍യുവില്‍ ഗവേഷ വിദ്യാര്‍ഥിയായിരുന്നു നവീന്‍ ഡാല്‍വിന്‍. അപകടസമയത്ത് 40 ഓളം വിദ്യാര്‍ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ഥികളെ ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തുകയായിരുന്നു.