
ദിസ്പുര്‍: ജനങ്ങളെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ഡിജിപിയോടക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം ഞങ്ങള്‍ ബാരിക്കേഡുകളാണ് മറികടന്നത്, നിയമമല്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അസം മുഖ്യമന്ത്രി മനപൂര്‍വ്വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന അസം സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തന്ന് വ്യക്തമാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് അസം മുഖ്യമന്ത്രിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അസം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമങ്ങള്‍ ലംഘിക്കാന്‍ കഴിയും, പക്ഷെ കോണ്‍ഗ്രസ് ഒരിക്കലും അങ്ങനെ ചെയ്യില്ല. അതിന് അര്‍ത്ഥം ഞങ്ങള്‍ ദുര്‍ബലരാണെന്നല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ബബ്ബര്‍ ഷേര്‍’ ആണ്, സമില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.