ഖാർ​ഗെ ഉപദേശിച്ചു, ടീഷർട്ട് മാറ്റി കുർത്തയണിഞ്ഞ് രാഹുൽ

ന്യൂഡൽഹി: എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെയുടെ ഉപദേശത്തെ തുടർന്ന് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി വെള്ള ടീ ഷർട്ട് മാറ്റി കുർത്തയും പൈജാമയും അണിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ടീ ഷർട്ടും പാന്റ്സും ധരിച്ചായിരുന്നു രാഹുൽ പാർലമെന്റിലെത്തിയത്. എന്നാൽ, 18–ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുത്തതിനു പിന്നാലെയാണു രാഹുൽ ഗാന്ധിയുടെ വേഷമാറ്റം. എന്നാൽ, പ്രതിപക്ഷ നേതാവായതോടെ രാഹുൽ പുതിയ വേഷത്തിലേക്ക് മാറണമെന്ന് ഖാർ​ഗെ ഉപദേശിക്കുകയായിരുന്നു. 2022 ലെ ഭാരത് ജോഡോ യാത്ര മുതൽ വെള്ള ടീ ഷർട്ടാണു രാഹുലിന്റെ വേഷം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലും ടീ ഷർട്ടുകളാണു രാഹുൽ അണിഞ്ഞിരുന്നത്.

സുതാര്യത, ലാളിത്യം, പരിശ്രമം എന്നിവയുടെ പ്രതീകമാണ് തന്റെ വേഷമെന്ന് രാഹുൽ പറഞ്ഞിരുന്നു. എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ടീ ഷർട്ടാണ് ധരിച്ചിരുന്നത്. പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ അതിനു യോജിച്ച വസ്ത്രം ധരിക്കണമെന്നുമുള്ള ഖാർഗെയുടെ നിർദേശം അനുസരിച്ചാണു മുൻപു പതിവായിരുന്ന വെള്ള കുർത്തയിലേക്കു രാഹുൽ മടങ്ങിയെത്തിയത്.

Rahul gandhi change his dress style after became opposition leader