‘കസേര രക്ഷിക്കാനും മുതലാളിമാരെ സന്തോഷിപ്പിക്കാനും’; ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കസേര രക്ഷിക്കാനുള്ള ബജറ്റാണെന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ള തീരുമാനങ്ങളാണു ബജറ്റിൽ ഉൾപ്പെ‌ടുത്തിയതെന്നും മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്കായി യാതൊന്നുമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

ബജറ്റിലെ ചില ആശയങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിൽനിന്നും മുൻ ബജറ്റുകളിൽനിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Rahul Gandhi criticized Union Budget

More Stories from this section

family-dental
witywide