റായ്ബറേലി: ലോക്സഭ തfരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ഒപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം ഇന്നാണ്. ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. റായ്ബറേലിയില്‍ രാഹുലിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാല്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് സ്മൃതി ഇറാനിക്കെതിരെ നിയോഗിച്ചത്.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ, 191 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 26നായിരുന്നു രണ്ടാംഘട്ടം. മൂന്നാംഘട്ടം മേയ് ഏഴിനു നടക്കും. മേയ് 20നാണ് റായ്ബറേലിയിലും അമേത്തിയിലും വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.