കെ സി വേണു​ഗോപാലിന് രാഹുലിന്റെ സ്നേഹ സമ്മാനം, ഇന്നോവ ക്രിസ്റ്റ!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുല്‍ ഗാന്ധി സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന് നല്‍കിയത്. രാഹുൽ സമ്മാനിച്ച കാറിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റിലെത്തിയതെന്നതും കൗതുകം.

പാര്‍ട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കാറ് മാറ്റി. മുമ്പ് ഉപയോഗിച്ച കാര്‍ അദ്ദേഹം എ.ഐ.സി.സിയ്ക്ക് വിട്ടുനല്‍കി. അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Rahul gandhi gifted innova crista to kc venugopal