ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചു ; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ബെംഗളൂരു: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. ബെംഗളൂരുവിലെ കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്.

കേസിലെ മറ്റ് പ്രതികളായി സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും എതിരെയും കേസുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു. അന്ന് രാഹുല്‍ ഹാജരാകാത്തതിനാല്‍ 7-ന് ഹാജരാകാന്‍ സമന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാകുകയും ജാമ്യം നേടുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെയായിരുന്നു കേസ്. പരസ്യത്തില്‍ 40% കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ എന്നായിരുന്നു വിമര്‍ശനം. ഇതോടൊപ്പം റേറ്റ് കാര്‍ഡും പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പരസ്യത്തില്‍ നേരിട്ട് ഭാഗമാകാതിരുന്ന രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ബിജെപി നേതാവ് കേശവപ്രസാദ് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide