കല്‍പ്പറ്റ: സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവിടങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിനെ കടത്തിവിടാന്‍ ശ്രമിക്കുകയാണെന്ന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ഗാന്ധി. യുഡിഎഫിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാസ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല. ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. ആര്‍എസ്എസിനെ ഭരണഘടന മാറ്റിയെഴുതാന്‍ കോണ്‍ഗ്രസ് ഒരു കാലത്തും സമ്മതിക്കുകയില്ല. മതം നോക്കാതെ ഓരോ പൗരനേയും കോണ്‍ഗ്രസ് സംരക്ഷിക്കും. പ്രധാനമന്ത്രി ഒരിക്കലും ഇന്ത്യയെ മനസിലാക്കുന്നില്ല. ഒരു ഭാഷ ഒരു നേതാവ് എന്നാണ് മോദിയുടെ നയം. രാജ്യത്തിന്റെ ഡിഎന്‍എ എന്താണെന്ന് പ്രധാനമന്ത്രിക്കറിയില്ല. ഞാനൊരിക്കലും ഒരു ഭാഷ ഒരു ചരിത്രം എന്ന് കേരളത്തില്‍ വന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.