പ്രതിഷേധം കനത്തു, ‘ലാറ്ററല്‍ എന്‍ട്രി’യിൽ മുട്ടുമടക്കി കേന്ദ്രം; ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് രാഹുൽ ഗാന്ധി

ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ലാറ്ററല്‍ എന്‍ട്രിയിലൂടെ കേന്ദ്രമന്ത്രാലയത്തിലേക്ക് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രം പിൻവാങ്ങുന്നു. പ്രതിഷേധത്തിന് പിന്നാലെ ലാറ്ററല്‍ എന്‍ട്രി സംബന്ധിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ലാറ്ററല്‍ എന്‍ട്രി പോലുള്ള ബി ജെ പിയുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും, ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നുമാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്.

‘ഇന്ത്യന്‍ ഭരണഘടനയും സംവരണവും ഞങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാന്‍ വീണ്ടും പറയുന്നു, 50 ശതമാനം എന്ന പരിധി അവസാനിപ്പിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സാമൂഹ്യനീതി നടപ്പാക്കും’ – രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്.

പിന്നാക്ക-ദളിത്-ന്യൂനപക്ഷ ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. പുതിയ സാഹചര്യത്തില്‍ ലാറ്ററല്‍ എന്‍ട്രിക്കെതിരായി ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide