ദില്ലി: കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റിൽ 15 ലും തീരുമാനമായതായി നേതാക്കൾ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മത്സരിക്കാനാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. സിറ്റിംഗ് എം പിമാരെല്ലാവരും മത്സരിക്കണമെന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നതെന്നും വിവരമുണ്ട്. ആലപ്പുഴ സീറ്റിൽ മാത്രമാണ് ഇനിയും ചർച്ചകൾ തുടരുന്നത്. ആലപ്പുഴയിൽ എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. നേരത്തെ സിറ്റിംഗ് എം പിമാരെല്ലാവരും മത്സരിക്കണമെന്ന് കേരളത്തിലെ സ്ക്രീനിംഗ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും കണ്ണൂരിൽ കെ സുധാകരന്‍റെയും പേരിന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും മുൻകൈ ലഭിച്ചതെന്നാണ് വിവരം.
Rahul Gandhi K Sudhakaran KC Venugopal Congress candidate list out kerala election 2024