രാഹുലും പ്രിയങ്കയുമല്ല! സോണിയ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ടതാര്? ‘സംശയമില്ലാത്ത’ ഉത്തരവുമായി രാഹുൽ ഗാന്ധി

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വ്യക്തികളിലൊരാളാണ് ഇന്നും സോണിയ ഗാന്ധി. ലോക്സഭയിൽ നിന്ന് രാജ്യസഭയിലേക്ക് മാറി ഏറെക്കുറെ വിശ്രമ ജീവിതത്തിലേക്ക് കടന്നിട്ടുണ്ടെങ്കിലും രാജ്യത്തെ അത്യന്ത്യം പ്രധാനപ്പെട്ട സംഭവങ്ങളിലെല്ലാം സോണിയ ഗാന്ധി എത്താറുണ്ട്. ഇപ്പോഴിത മകനും ഇന്ത്യയുടെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി അമ്മയുടെ ഒരു വിശേഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോണിയാ ​ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? ചോദ്യത്തിനൊപ്പം ഉത്തരവുമുള്ള രാഹുലിന്‍റെ പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായിട്ടുണ്ട്.

അമ്മയുടെ പ്രിയപ്പെട്ടതാര് എന്ന ചോദ്യത്തിനൊപ്പം സംശയമില്ല, അത് നൂറിയാണെന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റിൽ നൂറിക്കൊപ്പമുള്ള സോണിയയുടെ ചിത്രവുമുണ്ട്. ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട വളർത്തുനായ! നൂറിയെ ബാക്പാക്കിൽ വച്ച് നിൽക്കുന്ന സോണിയയുടെ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. സോണിയയും നൂറിയും തമ്മിലുള്ള അടുപ്പം വെളിവാക്കുന്നതാണ് ചിത്രങ്ങളെന്ന് കമന്റുകൾ നിറയുന്നുണ്ട്. വൈറലായ പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ എട്ടരലക്ഷം ലൈക്കുകളും ആറായിരത്തിലധികം കമന്റുകളുമുണ്ട്.

https://www.instagram.com/p/C_A_rJZCMxQ/?utm_source=ig_embed&ig_rid=a6a3fd4e-ec6c-4810-8f70-85f0dc5ad8a7&img_index=1

കഴിഞ്ഞ വർഷം രാഹുൽ അമ്മയ്ക്ക് സമ്മാനിച്ചതാണ് നൂറിയെ. നോർത്ത് ​ഗോവയിലെ മപുസയിലെ ഒരു ഡോ​ഗ് കെന്നലിൽ നിന്നാണ് രാഹുലിന് നൂറിയെ കിട്ടിയത്. ഒരു കൂട്ടം നായ്ക്കുട്ടികളിൽ നിന്ന് നൂറിയെ തിരഞ്ഞെടുക്കുന്നതിന്റെ വീഡിയോ 2023 ലെ വേൾഡ് അനിമൽ ഡേയിൽ രാഹുൽ പങ്കുവച്ചിരുന്നു. പിന്നീട് സർപ്രൈസ് സമ്മാനമായാണ് രാഹുൽ സോണിയക്ക് നൂറിയെ നൽകിയത്.

More Stories from this section

family-dental
witywide