രാഹുൽ ഗാന്ധി കടയിലെത്തിയ ശേഷം പറഞ്ഞത്! ശേഷം കടയില്‍ സംഭവിച്ച മാറ്റവും വിവരിച്ച് ബാർബർ മിഥുൻ

റായ്ബറേലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റായ്ബറേലി മണ്ഡലത്തിലെ ബാർബർ ഷോപ്പിൽ രാഹുല്‍ ഗാന്ധി എത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡയയിൽ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ മുടിയും താടിയും വൃത്തിയാക്കിയ ബാർബർ ഷോപ്പ് ഉടമ അക്കാര്യത്തെക്കുറിച്ച് വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി എത്തിയ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഒറ്റവാക്കിൽ ബാർബർ ഷോപ്പ് ഉടമ മിഥുൻ കുമാർ പറയുന്നത് ‘കോളടിച്ചു’ എന്നാണ്.മിഥുന്‍ കുമാറിന്റ ന്യൂ മുംബ ദേവി ഹെയര്‍ കട്ടിംഗ് സലൂണിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. താടി ട്രിം ചെയ്യണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടതെന്ന് മിഥുന്‍ വ്യക്തമാക്കി. രാഹുല്‍ എത്തിയതിന് ശേഷം കടയില്‍ തിരക്ക് കൂടിയിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു.

രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായിട്ടായിരുന്നു കടയിലേക്ക് എത്തിയത്. താടിയൊന്ന് ട്രിം ചെയ്യണമെന്നായിരുന്നു രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത്. എന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുന്‍ വ്യക്തമാക്കി.

രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങള്‍ കൂട്ടത്തോടെ തന്റെ കടയിലേക്ക് വന്നു. രാഹുല്‍ രാഷ്ട്രീയത്തെ കുറിച്ചോ തിരഞ്ഞെടുപ്പിനോ കുറിച്ചോ ഒന്നും സംസാരിച്ചില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്യാനാണ് രാഹുൽ നിര്‍ദേശിച്ചതെന്നും മിഥുൻ വിവരിച്ചു. രാഹുൽ വന്ന ശേഷം കടയില്‍ വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജോലിക്കാരനായ അമാന്‍ കുമാറും പറഞ്ഞു.

More Stories from this section

family-dental
witywide