പൊതുസംവാദം: വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്, റെഡ‍ിയെന്ന് രാഹുൽ ഗാന്ധി, ‘പ്രധാനമന്ത്രി തയ്യാറായാൽ അറിയിക്കൂ’

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്. മോദിയുമായുള്ള പൊതു സംവാദത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയടക്കമുള്ളവർ വ്യക്തമാക്കി. പൊതു സംവാദത്തിന് തങ്ങൾ തയ്യാറാണെന്നും പ്രധാനമന്ത്രി തയ്യാറാണെങ്കിൽ അറിയിക്കൂ എന്നുമാണ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പ്രതികരിച്ചത്.

സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നത്. ഈ സംവാദത്തിന് സമ്മതമെന്നുകാണിച്ചാണ് രാഹുല്‍ ഗാന്ധിയടക്കമുള്ളവ‍‍ മറുപടി നല്‍കിയിരിക്കുന്നത്.

സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെ രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യത്തിൽ മികച്ച പിന്തുണ നൽകിയെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദത്തിന് തയ്യാറായാല്‍ തന്നെ അറിയിക്കണമെന്നും രാഹുല്‍ എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Rahul Gandhi replies to public debate invitation: ‘When PM agrees to participate’

More Stories from this section

family-dental
witywide