
ഹെർണ്ടൺ (വെർജീനിയ): പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രസർക്കാർ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ സീൽ ചെയ്ത അനുഭവം പങ്കുവച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. വാഷിംഗ്ടൺ ഡിസി മെട്രോ ഏരിയയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ എല്ലാം സീൽ ചെയ്തു … എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു … ഞാൻ പറഞ്ഞു, നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം .. ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടു…” രാഹുൽ ഗാന്ധി പറഞ്ഞു.
“ഞങ്ങളുടെ പക്കൽ പരസ്യത്തിനോ പ്രചാരണത്തിനോ പണമില്ലായിരുന്നു. ഞങ്ങളുടെ നേതാക്കളെ കൊണ്ടുപോകാൻ ഞങ്ങൾക്ക് പണമില്ലായിരുന്നു. മല്ലികാർജുൻ ഖാർഗെയുമായും ട്രഷററുമായും എന്തുചെയ്യണമെന്നതിനെക്കുറിച്ച് ചർച്ച ചെയ്തത് ഞാൻ ഓർക്കുന്നു.”
2004, 2009, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ താൻ ഒന്നിലധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
“എൻ്റെ ജീവിതത്തിൽ ആദ്യമായാണ് എല്ലാ ബാങ്ക് അക്കൗണ്ടുകളും സീൽ ചെയ്യുന്നത്. ഞാൻ പറഞ്ഞു, നമുക്ക് നോക്കാം, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അങ്ങനെയാണ് ഞങ്ങൾ പോരാടിയത്,” തിങ്കളാഴ്ച യുഎസിലെ വിർജീനിയയിലെ ഹെർണ്ടനിൽ ഒരു ഇന്ത്യൻ ഡയസ്‌പോറ പരിപാടിയെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു.