ദില്ലി: അംബാനിയും അദാനിയുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്ത്. ടെംപോയില്‍ പൈസ കൊടുക്കുമെന്ന് പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണോയെന്നാണ് മോദിയോട് രാഹുല്‍ ഗാന്ധി ചോദിച്ചത്. അദാനിയും അംബാനിയും തനിക്ക് പണം തന്നെങ്കില്‍ ഇ ഡി, സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാനും രാഹുൽ മോദിയെ വെല്ലുവിളിച്ചു. മോദി ഇതാദ്യമായാണ് പരസ്യമായി അംബാനിയെന്നും അദാനിയെന്നും ഉച്ചരിക്കുന്നതെന്നും രാഹുല്‍ എക്സ് ഹാൻഡിലിലൂടെ പറഞ്ഞു.
തെലങ്കാനയിലെ ബി ജെ പി റാലിയിലാണ് മോദി, രാഹുലിനെതിരെ വിമർശിച്ച് രംഗത്തെത്തിയത്. അംബാനിയും അദാനിയുമായി രാഹുൽ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് മോദി ആരോപിച്ചത്. അതുകൊണ്ടാണ് രാഹുൽ ഇപ്പോൾ ഈ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി പരിഹസിച്ചു. ടെംബോയിൽ നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ രാഹുൽ മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചിരുന്നു.
Rahul Gandhi slams PM Modi over his attack on Adani-Ambani links