പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘ഇതാദ്യ’മായി അമേരിക്കയിൽ, 3 ദിവസത്തെ സന്ദർശനം; ഇന്ത്യൻ സമൂഹവുമായി സംവദിക്കും

വാഷിംഗ്ടൺ: ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ യു എസ് സന്ദര്‍ശനത്തിന് തുടക്കം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് രാഹുലിന്‍റെ അമേരിക്കൻ സന്ദർശനം. വാഷിങ്ടണ്‍ ഡി സിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ രാഹുൽ പങ്കെടുക്കും.

ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണുമെന്നും വിവരമുണ്ട്. നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി അമേരിക്കയിൽ ആശയവിനിമയം നടത്തും.

More Stories from this section

family-dental
witywide