മണിപ്പൂരിലെയും അസമിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി; ‘സാധ്യമായതെല്ലാം ചെയ്യും’

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒരു ദിവസത്തെ സന്ദർശനത്തിനിടെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലെ ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മെയ്തേയ് സമുദായത്തിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം അസമിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു.

ലോക്സഭയിൽ മണിപ്പൂരിലെ വംശീയ സംഘട്ടനത്തെക്കുറിച്ചുള്ള തൻ്റെ ആശങ്ക ഉയർത്തിക്കാട്ടി ദിവസങ്ങൾക്ക് ശേഷമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ യാത്ര. റോഡ് വഴി മണിപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കോൺഗ്രസ് എംപി അസമിലെ കച്ചാർ ജില്ലയും ലാഖിപൂരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. അവിടെ, ജിരിബാം ജില്ലയിൽ അക്രമബാധിതരും ആഭ്യന്തരമായി കുടിയിറക്കപ്പെട്ട(ഐഡിപി) ആളുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

അസം ജനതയുടെ സൈനികനായി ലോക്‌സഭയിൽ പോരാടുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. അസമിലെ അവസ്ഥയ്ക്കു പരിഹാരമായി ഹ്രസ്വകാല പദ്ധതികൾ, മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രളയ നിയന്ത്രണത്തിനായുള്ള ദീർഘകാല പദ്ധതികള്‍ എന്നിവ നടപ്പിലാക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു രാഹുൽ പറഞ്ഞു. പ്രളയരഹിത അസം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇരട്ട എൻജിനുള്ള ബിജെപി സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരിതബാധിതരുടെ എണ്ണം തെളിയിക്കുന്നതെന്ന് എക്സിൽ പങ്കുവച്ച പോസ്റ്റി. രാഹുൽ വിമർശിച്ചു

‘‘ഞാൻ അസമിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നു. ലോക്സഭയിൽ അവരുടെ സൈനികനായി പ്രവർത്തിക്കും. അവർക്കുവേണ്ട സാധ്യമായ എല്ലാ സഹായങ്ങളും എത്രയും വേഗം എത്തിക്കണമെന്നു കേന്ദ്ര സർക്കാരിനോടു അഭ്യർഥിക്കുന്നു. അസമിന്റെ പുനരധിവാസം സാധ്യമാകുന്ന ഹ്രസ്വകാല പദ്ധതികളും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി വടക്കുകിഴക്കൻ ‌വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയും ആവശ്യമാണ്. വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായ എട്ടു വയസ്സുകാരൻ അവിനാഷിന്റേതടക്കം ഹൃദയഭേദകമായ കാഴ്ചകളാണ് അസമിലേത്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,’’ രാഹുൽ കുറിച്ചു.

More Stories from this section

family-dental
witywide