
ഗുവാഹത്തി : അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. പ്രതിഷേധവുമായി രാഹുലും എത്തി. ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്.
പൊലീസ് തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലാണു രാഹുല്‍ ഗാന്ധി.
‘അനാവശ്യ മത്സരം’ ഒഴിവാക്കാന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം സ്ഥലം സന്ദര്‍ശിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.
‘അനാവശ്യ മത്സരം’ ഒഴിവാക്കാന്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം സ്ഥലം സന്ദര്‍ശിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നിര്‍ദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.
സംസ്ഥാനത്തെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവ സത്രം സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്. ‘ജനുവരി 22ന് രാവിലെ 7 മണിക്ക് അവിടെ വരുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സ്വാഗതം ചെയ്യാമെന്നും ഞങ്ങളോട് പറഞ്ഞു. എന്നാല്‍ അവിടെ വരാന്‍ തടസ്സമുണ്ടെന്ന് ഇന്നലെയാണ് അറിയിക്കുന്നത്’ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ‘ഇത് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ്. ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതിനാല്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം അവിടെ പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.