കല്പറ്റ: കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ അന്നുതന്നെ നാമനിർദ്ദേശ പത്രി സമർപ്പിക്കും. തുടർന്ന് റോഡ് ഷോയും സംഘടിപ്പിക്കും. വൈകുന്നേരം ഡൽഹിയിലേക്ക് മടങ്ങിപ്പോകും. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഏപ്രിൽ മൂന്നിന് തന്നെ മടങ്ങിപ്പോകുന്ന രാഹുൽ തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പ്രചാരണത്തിനായി ഇനി വയനാട്ടിലെത്തുക. കേരളത്തില്‍ ഏപ്രില്‍ 26-ന് രണ്ടാംഘട്ടത്തിലാണ് പോളിങ്.
വയനാട്ടില്‍ സിപിഐ. നേതാവ് ആനി രാജയാണ് ഇടതു സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്.