തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷ കേസില്‍ ഒരാഴ്ചയായി റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. രണ്ട് കേസുകളില്‍ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പൊലീസ് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ പ്രതിയാണ്. ഈ കേസിലെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലാണ് രാഹുലിനെ പൊലീസ് പ്രതിയാക്കിയത്. ഇതില്‍ രണ്ട് കേസുകളില്‍ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.