തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഒരു ഗ്ലാസ് വെള്ളംപോലും തുറന്നുവയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അങ്ങനെ ചെയ്താല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കുമെന്നും അത്രയ്ക്ക് പരിതാപകരമാണ് ക്ലിഫ് ഹൗസിന്റെ അവസ്ഥയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ക്ലിഫ് ഹൗസിലെ ആ മരപ്പട്ടിയെപ്പിടിച്ച് ആഭ്യന്തര വകുപ്പ് ഏല്‍പിച്ചാല്‍ അത് വിജയന്‍ ചെയ്യുന്നതിനേക്കാള്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്നാണ് രാഹുലിന്റെ പരിഹാസം. കെ.എസ്.യുവിന്റെ സമരവേദിയില്‍ പ്രസംഗിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കാട്ടാന നാട്ടിലിറങ്ങി സാധുവായ സ്ത്രീയെ കൊന്നുവെന്നും ആ വിഷയത്തില്‍, കഴിവുകെട്ട, പോഴനായ മുഖ്യമന്ത്രി ഒന്നും ചെയ്തില്ലെന്നും കാട്ടില്‍ നിന്നും പുറത്തുവരുന്ന കാട്ടുപോത്തിന്റെ വിവേകം മുഖ്യമന്ത്രിക്കുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.