ബിജെപി നേതാവിന്‍റെ മകളുടെ വിവാഹ വേദിയിൽ മുഖാമുഖ കണ്ടപ്പോൾ ഹസ്തദാനത്തിന് കൈനീട്ടി സരിൻ, കൈകൊടുക്കാതെ ഷാഫിയും രാഹുലും

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന പി സരിന് മുഖാമുഖം കണ്ടപ്പോള്‍ സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫിയും. ബി ജെ പി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയതായിരുന്നു സരിനും രാഹുലും. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി സരിന്‍ രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നല്‍കാന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങി. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. താനിവിടെയുണ്ടെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍, ഷാഫി ഇല്ലെന്നാണ് മറുപടി നല്‍കിയത്.

ഇരുവരും ഹസ്തദാനം നല്‍കാതെ പോയത് മോശമെന്ന് പി സരിന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നാണ് വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.

‘എനിക്ക് കപടമുഖമില്ല അതിനാല്‍ യാഥാര്‍ത്ഥ്യം കാണിക്കുന്നു. ഞാന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായാണ്. ഞാന്‍ ചിരിക്കുന്നതും ആത്മാര്‍ത്ഥമായി മാത്രമാണ്. അല്ലാതെ എനിക്ക് ചെയ്യാന്‍ അറിയില്ല’, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സരിന്‍ തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞു, അപ്പുറം തന്നെ വേണമെന്ന് താനും പറഞ്ഞെന്നായിരുന്നു ഷാഫി പറമ്പില്‍ വിഷയത്തില്‍ പ്രതികരിച്ചത്.

More Stories from this section

family-dental
witywide