രാഹുല്‍ മാങ്കൂട്ടത്തിലിനെ രണ്ടു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്തു; ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെ രാഹുലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളാണ് രണ്ടെണ്ണം. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ശേഷിക്കുന്ന രണ്ടു കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു കേസുകളിലും റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. നേരത്തെ അറസ്റ്റു ചെയ്ത കേസില്‍ നല്‍കിയ ജാമ്യഹര്‍ജിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കുന്നത്. പുതുതായി അറസ്റ്റ് ചെയ്ത മൂന്നു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലിന് പുറത്തിറങ്ങാനാകൂ.

More Stories from this section

family-dental
witywide